ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ഷെഫീൽഡ് യുണൈറ്റഡിന്റെ പരിശീലകനായി ക്രിസ് വൈൽഡർ തുടരും. ക്ലബ് മാനേജ്മെന്റുമായി ക്രിസ് വൈൽഡർ പുതിയ കരാർ ഒപ്പിട്ടു. 2024 വരെയാണ് വൈൽഡറുമായുള്ള കരാറിന്റെ കാലാവധി.
ഈ സീസണിലാണ് ഷെഫീൽഡ് യുണൈറ്റഡിന് ലീഗിലേക്ക് സ്ഥാനക്കയറ്റം കിട്ടിയത്.