0 Comments

മെ​ഡി​ക്ക​ൽ കോ​ള​ജ്: 2020ലെ ​ആ​ദ്യ അ​വ​യ​വ​ദാ​നം വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ആ​ദി​ത്യ​യി​ലൂ​ടെ. അ​ഞ്ചു​പേ​ർ​ക്ക് പു​തു​ജീ​വി​തം ന​ല്കി​യാ​ണ് ശാ​സ്ത​മം​ഗ​ലം മ​നോ​ജ്ബി​ന്ദു ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദി​ത്യ (21) യാ​ത്ര​യാ​കു​ന്ന​ത്.

ഡി​സം​ബ​ര്‍ 29നാ​ണ് വെ​ള്ള​യ​മ്പ​ലം ശാ​സ്ത​മം​ഗ​ലം റോ​ഡി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച ഡോ​ക്ട​ര്‍​മാ​ര്‍ മ​സ്തി​ഷ്ക​മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

മ​ക​ന്‍റെ മ​ര​ണം ഉ​റ​പ്പാ​യ നി​മി​ഷം അ​വ​യ​വ​ദാ​ന​ത്തി​ന്‍റെ പ്ര​സ​ക്തി മ​ന​സി​ലാ​ക്കി മ​നോ​ജ് മ​ക​ന്‍റെ അ​വ​യ​വ​ങ്ങ​ള്‍ ദാ​നം ചെ​യ്യു​ക​യെ​ന്ന വി​ല​പ്പെ​ട്ട തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​ന ഏ​ജ​ന്‍​സി​യാ​യ മൃ​ത​സ​ഞ്ജീ​വ​നി അ​പ്രോ​പ്രി​യേ​റ്റ് അ​തോ​റി​റ്റി​യും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എ റം​ലാ​ബീ​വി അ​വ​യ​വ​ദാ​ന​ത്തി​ന് വേ​ണ്ട​താ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

ഒ​രു വൃ​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക്കും ഒ​രു വൃ​ക്ക​യും ക​ര​ളും ആ​ദി​ത്യ ചി​കി​ൽ​സ​യി​ലി​രു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും നേ​ത്ര​പ​ട​ല​ങ്ങ​ൾ ക​ണ്ണാ​ശു​പ​ത്രി​യി​ലും ന​ൽ​കി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!