മെക്സിക്കോ: വടക്കൻ മെക്സിക്കോയിലെ സ്കൂളിൽ സഹപാഠികൾക്ക് നേരെ വെടിയുതിർത്ത് 11 വയസുകാരൻ. ടോണിയോൺ നഗരത്തിലെ കോളെജിയോ സെർവാന്റസ് സ്കൂളിലാണ് സംഭവം. ഒരു ടീച്ചർ കൊല്ലപ്പെട്ടു. അഞ്ച് കുട്ടികൾ അടക്കം ആറു പേർക്ക് വെടിവയ്പിൽ പരിക്കേറ്റു.
പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 8.30നാണ് സംഭവം നടന്നത്. രണ്ട് തോക്കുമായി സ്കൂളിലെത്തിയ വിദ്യാർഥി സഹപാഠികൾക്കും അധ്യാപകർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. സംഭവശേഷം വിദ്യാർഥി സ്വയം വെടിവച്ച് ജീവനൊടുക്കി. അക്രമത്തിന് പിന്നിലുള്ള കാരണം അറിവായിട്ടില്ല.