കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ മോസ്കിലെ ബോംബ് സ്ഫോടനത്തിൽ ഇമാമും മുതിർന്ന പോലീസ് ഓഫീസറും ഉൾപ്പെടെ 15 പേർ മരിച്ചു. 20 പേർക്കു പരിക്കേറ്റു. ക്വറ്റ പ്രാന്തത്തിലെ ഗൗസാബാദിലെ മോസ്കിലാണു സ്ഫോടനമുണ്ടായത്.
ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അമാനുള്ള കൊല്ലപ്പെട്ടെന്ന് ക്വറ്റ ഡിഐജി അബ്ദൽ റസാക് കീമാ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.