തൃശൂർ: നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് തൃശൂരിൽ ഇന്നു “നിശാ മാരത്തണ്‍”. നോ പ്ലാസ്റ്റിക് എന്ന സന്ദേശവുമായാണ് മാരത്തണ്‍ നടത്തുന്നത്.മന്ത്രി വി.എസ്. സുനിൽകുമാർ ഫ്ളാഗ് ഓഫ് ചെയ്യും.
രാത്രി പത്തിനു കോർപറേഷൻ ഓഫീസിനു മുന്നിൽനിന്ന് ആരംഭിക്കുന്ന മാരത്തണ്‍ പോസ്റ്റോഫീസ് റോഡ്, കുറുപ്പം റോഡ്, ഷൊർണൂർ റോഡ്, പാട്ടുരായ്ക്കൽ, അശ്വിനി, പാലസ് റോഡ് വഴി കോർപറേഷൻ ഓഫീസിനു മുന്നിൽതന്നെ സമാപിക്കും.
അഞ്ചു കിലോമീറ്റർ മാരത്തണിൽ ഒന്നാംസ്ഥാനത്തെത്തുന്ന വിജയിക്കു പതിനായിരം രൂപ സമ്മാനമായി നൽകും. അയ്യായിരം രൂപയാണു രണ്ടാംസമ്മാനം. 15 വരെ സ്ഥാനങ്ങളിൽ എത്തുന്നവർക്ക് 500 രൂപ സമ്മാനം നൽകുമെന്നു തൃശൂർ കോർപറേഷൻ അറിയിച്ചു.
പങ്കെടുക്കാൻ താൽപര്യമുള്ളവർ ഇന്ന് ഉച്ചയ്ക്കു മൂന്നുമുതൽ അഞ്ചുവരെ കോർപറേഷൻ ഓഫീസിൽ 25 രൂപ അടച്ചു പേരു രജിസ്റ്റർ ചെയ്യണം.