കൊച്ചി: ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാറിന്റെ നിയമനത്തിനെതിരായ ഹർജിയിൽ നോട്ടീസ്.
അനിൽകുമാറിന് പദവിയിൽ തുടരാൻ മതിയായ യോഗ്യതയില്ലെന്നും അദ്ദേഹം പദവിയിൽ തുടരുന്നതു തടയണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനുൾപ്പെടെ നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.
ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ പദവിയിൽനിന്ന് വിരമിച്ച ബി. സുധർമ്മ ഉൾപ്പെടെ നാലു പേരാണ് ഹർജി നൽകിയത്.