
എടപ്പാൾ: മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ എംഎൽഎയും ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ ചെയർമാനുമായ പി.ടി.മോഹനകൃഷ്ണൻ (85) അന്തരിച്ചു. സംസ്കാരം ഇന്നുമൂന്നിനു എരമംഗലം താഴത്തേൽ ഗോവിന്ദ സദനത്തിലെ വീട്ടുവളപ്പിൽ.
1965 -ൽ എഐസിസി അംഗമായ മോഹനകൃഷ്ണൻ അക്കാലത്തെ ഏറ്റവും പ്രായം കുറഞ്ഞ എഐസിസി അംഗമായിരുന്നു. പൊന്നാനി നിയോജക മണ്ഡലത്തിൽനിന്നു മുൻ സിപിഎം നേതാവും മന്ത്രിയുമായിരുന്ന ഇ.കെ. ഇമ്പിച്ചിബാവയെ തോൽപ്പിച്ചാണ് 1987 -ൽ ആദ്യമായി എംഎൽഎ ആയത്.