0 Comments

റിയാദ്: സൗദിയില്‍ ‘റെൻറ് എ കാർ ബുക്കിങ്’ ഇനി ഓൺലൈനിലൂടെ മാത്രം. വാഹനങ്ങൾ വാടകക്കെടുക്കുന്നത് പൂർണമായും ഓൺലൈൻ വഴിയാക്കുന്നു. റെൻറ് എ കാർ സേവനം ഓൺലൈൻ വഴിയാക്കുന്നതിനുള്ള സംവിധാനം ഒരു മാസത്തിനകം ആരംഭിക്കുമെന്ന് പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഹെഡ് മാജിദ് അൽസഹ്‌റാനി അറിയിച്ചു.

ആദ്യഘട്ടത്തിൽ റെൻറ് എ കാർ സേവനങ്ങൾ ഓൺലൈനിലാക്കും. രണ്ടാം ഘട്ടത്തിൽ ട്രക്കുകൾ വാടകക്ക് കിട്ടുന്ന സേവനവും ഓൺലൈനിലാകും. വാടകക്ക് നൽകുന്നവരുടെയും എടുക്കുന്നവരുടെയും അവകാശങ്ങൾ പൂർണമായും സംരക്ഷിക്കുക എന്നതാണ് ഓൺലൈൻ സേവനത്തിന്‍റെ ലക്ഷ്യമെന്നും മാജിദ് അൽസഹ്‌റാനി പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!