0 Comments

വെ​ള്ള​രി​ക്കു​ണ്ട്: കേ​ന്ദ്ര-​കേ​ര​ള സ​ര്‍​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി ന​ട​ത്തു​ന്ന ത്രി​ദി​ന പ്ര​ചാ​ര​ണ​വാ​ഹ​ന​ജാ​ഥ വെ​ള്ള​രി​ക്കു​ണ്ടി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റും ജാ​ഥാ ക്യാ​പ്റ്റ​നു​മാ​യ പി.​ജി. ദേ​വി​ന് പ​താ​ക കൈ​മാ​റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍. ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ പ​ര​സ്പ​രം മ​ത്‌​സ​രി​ക്കു​ക​യാ​ണെ​ന്ന് ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ പ​റ​ഞ്ഞു. കു​ടും​ബ ബ​ജ​റ്റ് താ​ളം​തെ​റ്റി​ക്കു​ന്ന വി​ധ​ത്തി​ല്‍ പാ​ച​ക​വാ​ത​ക​വി​ല കു​തി​ക്കു​ക​യാ​ണ്.

തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ല്‍ കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ചെ​യ്ത​ജോ​ലി​ക്ക് യ​ഥാ​വി​ധി കൂ​ലി ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ച​ന്ദ്ര​ശേ​ഖ​ര​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​വി. കു​ഞ്ഞി​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!