ധനുഷിനെ നായകനാക്കി മാരി ശെല്‍വരാജ് ഒരുക്കുന്ന പുതിയ ചിത്രമാണ് കര്ണന്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ആദ്യ സിനിമയിലൂടെ തന്നെ വലിയ ശ്രദ്ധ നേടിയ സംവിധായകനാണ് മാരി സെല്‍വരാജ്. പരിയേറും പെരുമാള്‍ എന്ന സിനിമയില്‍ വലിയ രീതിയിലാണ് സ്വീകാര്യത ലഭിച്ചത്.
പരിയേറും പെരുമാളിലെ പോലെ സാമൂഹ്യപ്രസക്തിയുള്ള ഒരു സിനിമയായിരിക്കും ധനുഷ് നായകനായി ഒരുങ്ങുക. ഇത് ജനങ്ങളുടെ സിനിമയായിരിക്കും- മാരി സെല്‍വരാജ് പറയുന്നു. രജീഷ വിജയൻ ആണ് ചിത്രത്തിലെ നായിക. ലാൽ ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നു.