തിരുവനന്തപുരം: ബിടെക് എന്‍ജിനിയറിംഗ് പ്രവേശന യോഗ്യതയില്‍ ഇളവിന് സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ എന്‍ജിനിയറിംഗ് കോളജുകളില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്ന പശ്ചാത്തലത്തിലാണ് എഐസിടിഇ മാനദണ്ഡപ്രകാരം ഇത്തരത്തിലൊരു തീരുമാനം.
പ്രവേശന പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് അടിസ്ഥാന യോഗ്യതയായ ഹയര്‍സെക്കന്‍ഡറിയില്‍ ഫിസിക്സ്, മാത്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൊത്തമായി 45 ശതമാനം മാര്‍ക്ക് എന്ന രീതിയാണ് ഇനി മുതല്‍ .