0 Comments

ശ്രീ​ന​ഗ​ർ: ധീ​ര​ത​യ്ക്കു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ൽ നേ​ടി​യ ജ​മ്മു​കാ​ഷ്മീ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം പി​ടി​കൂ​ടി. ജ​മ്മു-​ശ്രീ​ന​ഗ​ർ ഹൈ​വേ​യി​ൽ ര​ണ്ട് തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു.

അ​തീ​വ​സു​ര​ക്ഷാ മേ​ഖ​ല​യാ​യ ശ്രീ​ന​ഗ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​യോ​ഗി​ക്ക​പ്പെ​ട്ട ഡി​വൈ​എ​സ്പി റാ​ങ്കി​ലു​ള്ള ദേ​വി​ന്ദ​ർ സിം​ഗ് ആ​ണ് പി​ടി​യി​ലാ​യ​ത്. കു​ൽ​ഗാ​മി​ലെ വാ​ൻ​പോ​യി​ൽ​നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ തീ​വ്ര​വാ​ദി ന​വീ​ദ് ബാ​ബു​വാ​ണ് ദേ​വി​ന്ദ​റി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. തെ​ക്ക​ൻ കാ​ഷ്മീ​രി​ൽ ഒ​ക്ടോ​ബ​റി​ലും ന​വം​ബ​റി​ലു​മാ​യി 11 പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​യാ​ണ് ന​വീ​ദ് ബാ​ബു.

സം​സ്ഥാ​ന​ത്തി​നു പു​റ​ത്തു​നി​ന്നു​ള്ള ആ​പ്പി​ൾ വ്യാ​പാ​രി​ക​ളാ​ണ് ഇ​യാ​ളു​ടെ ഇ​ര​ക​ളാ​യ​ത്. ന​വീ​ദ് ബാ​ബു​വി​ന്‍റെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!