കണ്ണൂർ: കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വരുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്നും അത്തരമൊരു പരിപാടി തീരുമാനിച്ചിട്ടില്ലെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ. ഇല്ലാത്ത പരിപാടിക്ക് നേരെയാണ് മുസ്ലിം യൂത്ത് ലീഗ് കറുത്ത മതിൽ പ്രതിഷേധ പരിപാടിക്ക് ആഹ്വാനം ചെയ്തതെന്നും മുരളീധരൻ പറഞ്ഞു.
അമിത് ഷാ ജനുവരി 15ന് കേരളത്തിലെത്തുമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. കണ്ണൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.