ശ്രീനഗർ: ജമ്മുകാഷ്മീരിൽ വീണ്ടും വെടിനിർത്തൽ ലംഘനം. അതിർത്തിയിലെ പൂഞ്ച് ജില്ലയിലുള്ള ദെഗ്വാർ പ്രദേശത്താണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചത്. പ്രകോപനമില്ലാതെയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘിച്ചതെന്നാണ് വിവരം.
പാക് സേന ഷെല്ലാക്രമണവും നടത്തിയെന്നാണ് വിവരം. ശക്തമായി സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടലിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.