0 Comments

ത​ളി​പ്പ​റ​മ്പ്: കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം വീ​ട്ടു​വ​ള​പ്പു​ക​ളി​ലേ​ക്ക് ഇ​ര​ച്ചെ​ത്തി. റോ​ഡു​ക​ളി​ൽ ക​ല്ലും ചെ​ളി​യും നി​റ​ഞ്ഞു ഗ​താ​ഗ​തം താ​റു​മാ​റാ​യി. ധ​ർ​മ​ശാ​ല-​ക​ണ്ണ​പു​രം റോ​ഡി​ലേ​ക്കാ​ണു കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി വെ​ള്ളം ആ​ർ​ത്തി​ര​മ്പി​യെ​ത്തി​യ​ത്. ഇ​ന്ന​ലെയാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

ക​ണ്ണൂ​ർ ന​ഗ​ര​പ​രി​ധി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രിന്‍റെ അ​മൃ​ത് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു സ്ഥാ​പി​ച്ച പ്ര​ധാ​ന പൈ​പ്പാ​ണു പൊ​ട്ടി​യ​ത്. ഓ​ർ​ക്കാ​പ്പു​റ​ത്ത് ല​ക്ഷ​ക്ക​ണ​ക്കി​നു ലി​റ്റ​ർ വെ​ള്ളം കു​ത്തി​യൊ​ഴു​കി​യ​തോ​ടെ പ്ര​ദേ​ശ​ത്തു റോ​ഡ​രി​കി​ലു​ള്ള വീ​ടു​ക​ളു​ടെ മു​റ്റ​ത്തേ​ക്കാ​ണു ക​ല്ലും ചെ​ളി​യും ഒ​ഴു​കി​യി​റ​ങ്ങി​യ​ത്.

നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന ഈ ​റോ​ഡി​ൽ ക​ല്ലും ചെ​ളി​യും നി​റ​ഞ്ഞ​തോ​ടെ ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു റോ​ഡി​ൽ വീ​ണു പ​രി​ക്കേ​റ്റു. മ​റ്റു​വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​നാ​വാ​ത്ത വി​ധ​ത്തി​ൽ റോ​ഡി​ൽ ചെ​ളി​നി​റ​ഞ്ഞ​തോ​ടെ ഏ​റെ ബു​ദ്ധി​മു​ട്ടി​യാ​ണു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​യ​ത്.

ഈ ​ഭാ​ഗ​ത്തു ര​ണ്ടു ദി​വ​സ​മെ​ങ്കി​ലും കു​ടി​വെ​ള്ളം മു​ട​ങ്ങു​മെ​ന്നാ​ണു സൂ​ച​ന. പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​തോ​ടെ അ​മൃ​ത് പ​ദ്ധ​തി വ​ഴി​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി ത​ന്നെ നീ​ണ്ടു പോ​യേ​ക്കാ​നും ഇ​ട​യു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!