0 Comments
മു​ക്കം: കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യ എ​ച്ച്-1 എ​ൻ-1 കു​റ​യു​ന്നു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ​യാ​ണ് എ​ച്ച്-1 എ​ൻ-1 പ​ട​രു​ന്ന​ത് കു​റ​ഞ്ഞ​ത്.

ആ​ന​യാം​കു​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും തേ​ക്കും​കു​റ്റി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും ഇ​ന്ന​ലെ പ്ര​ത്യേ​ക പ​നി ക്ലി​നി​ക്കു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ആ​ന​യാം​കു​ന്ന് സ്കൂ​ളി​ൽ 16 പേ​രെ പ​രി​ശോ​ധി​ച്ച​തി​ൽ നാ​ല് പു​തി​യ പ​നി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്‌ ചെ​യ്തു.

തേ​ക്കും​കു​റ്റി പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ 31 പേ​ർ​ക്ക് പ​നി​ക്കു​ള്ള പ്ര​ത്യേ​ക ചി​കി​ത്സ ന​ൽ​കി. ഇ​വ​ർ എ​ച്ച്-1 എ​ൻ-1 ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​തി​നാ​ലാ​ണ് പ്ര​തി​രോ​ധ മ​രു​ന്ന് ന​ൽ​കി​യ​ത്.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് കാ​ര​ശേരി പ​ഞ്ചാ​യ​ത്തി​ലെ വീ​ടു​ക​ളി​ൽ വാ​ർ​ഡ് മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശാ പ്ര​വ​ർ​ത്ത​ക​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി. തേ​ക്കും​കു​റ്റി പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ പ്ര​ത്യേ​ക പ​നി ക്ലി​നി​ക് ഇ​ന്നും തു​ട​രു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ അ​റി​യി​ച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!