ന്യൂഡൽഹി: കോടതികളിലെത്തുന്ന കേസുകളിൽ വിധി പ്രസ്താവത്തിന് അനാവശ്യ കാലതാമസമരുതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ. അദ്ദേഹം വിധി നിർണയം വേഗത്തിലാകണമെന്നും അഭിപ്രായപ്പെട്ടു.
എന്നാൽ വിധി പ്രസ്താവം താമസിക്കുന്നതുകൊണ്ട് നിയമം കൈയിലെടുക്കാൻ ആർക്കും അവകാശമില്ലെന്നു കൂടി ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.