ജയസൂര്യ നായകനാകുന്ന അന്വേഷണത്തിൻറെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. പ്രേതം എന്ന ജയസൂര്യ ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രുതി രാമചന്ദ്രനാണ് നായിക. ശ്രുതിയുടെ ഭർത്താവ് ഫ്രാൻസിസ് തോമസ് ആണ് പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഫാമിലി ത്രില്ലർ ഗണത്തിൽ ഉൾപ്പെടുന്ന ചിത്രമാണിത്.
എവിഎ പ്രൊഡക്ഷൻസ് ഒപ്പം , മുകേഷ് ആർ. മേത്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവർ ചേർന്ന E4 എന്റർടൈൻമെന്റ് എന്നിവയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ സു ഛായാഗ്രഹണം ജിത് വാസുദേവ് ആണ്. സംഗീതം ജെയ്ക്സ് ബിജോയ്. ലില്ലി എന്ന ചിത്രം സംവിധാനം ചെയ്ത പ്രശോഭിന്റെ രണ്ടാമത്തെ ചിത്രമാണ് അന്വേഷണം. ലാൽ, ലെന, വിജയ് ബാബു, ലിയോണ ലിഷോയ്, നന്ദു തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ചിത്രം ജനുവരി 31ന് പ്രദർശനത്തിന് എത്തും.