ലണ്ടൻ: ലണ്ടനിലെ മാഡം തുസാദ്സ് മ്യൂസിയത്തിൽനിന്നു ഹാരി രാജകുമാരന്റെയും ഭാര്യ മെഗൻ മെർക്കലിന്റെലും മെഴുകു പ്രതിമകൾ നീക്കം ചെയ്തു. രാജകുടുംബാംഗമെന്ന നിലയിൽ വഹിക്കുന്ന ഔദ്യോഗിക പദവികൾ ഉപേക്ഷിക്കുകയാണെന്നു ഹാരിയും ഭാര്യ മെഗനും പ്രഖ്യാപിച്ചതിനു പിന്നാലെയാണു നടപടി.
കഴിഞ്ഞ വർഷമായിരുന്നു മെഗന്റെ മെഴുകു പ്രതിമ ലണ്ടനിലെയും ന്യൂയോർക്കിലെയും തുസാദ്സ് മ്യൂസിയത്തിൽ സ്ഥാപിച്ചത്. 195,000 ഡോളറാണ് ഓരോ മെഴുകു പ്രതിമ തയാറാക്കാനും ചെലവഴിച്ചത്. ഇതിനൊപ്പം ഇരുവർക്കും നിലവിൽ ലഭിക്കുന്ന സുരക്ഷ അകമ്പടിയും നഷ്ടപ്പെടാനിടയുണ്ടെന്നു ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ചെറുമകനും ചാൾസ് രാജകുമാരന്റയും അന്തരിച്ച ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനുമാണു ഹാരി.