0 Comments

ഗാ​ന്ധി​ന​ഗ​ർ: അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​ഞ്ച് ട്രി​ല്ല്യ​ണ്‍ സ​മ്പ​ദ് വ്യ​വ​സ്ഥ യാ​ഥാ​ർ​ഥ്യ​മാ​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​ മാ​ന്ദ്യ​ത്തി​ൽ​പ്പെ​ട്ടു ന​ട്ടം​തി​രി​യ​വെ​യാ​ണു ഷാ​യു​ടെ പ്രതികരണം. ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ൽ പു​തി​യ അ​ധ്യാ​യ​ത്തി​നാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തു​ട​ക്ക​മി​ട്ടി​രി​ക്കു​ന്ന​തെ​ന്നും അ​മി​ത് ഷാ ​കൂട്ടിച്ചേർത്തു.

അ​ഞ്ചു ട്രി​ല്ല്യ​ണ്‍ സ​മ്പ​ദ് വ്യ​വ​സ്ഥ​യാ​ണു ന​മ്മു​ടെ ല​ക്ഷ്യം. 2024 ആ​കു​മ്പോ​ഴേ​ക്കും അ​തു യാ​ഥാ​ർ​ഥ്യ​മാ​കും. 1947 മു​ത​ൽ 2014 വ​രെ ര​ണ്ടു ട്രി​ല്ല്യ​ണ്‍ മാ​ത്ര​മാ​യി​രു​ന്നു രാ​ജ്യ​ത്തി​ന്‍റെ സ​മ്പ​ദ് വ്യ​വ​സ്ഥ. എ​ന്നാ​ൽ, 2014 മു​ത​ൽ 2019 വ​രെ മോ​ദി സ​ർ​ക്കാ​രി​നു​കീ​ഴി​ൽ ഇ​തു മൂ​ന്നു ട്രി​ല്ല്യ​ണാ​യി ഉ​യ​ർ​ന്നു.

ലോ​ക​ത്തു മ​റ്റൊ​രു രാ​ഷ്ട്ര​ത്തി​ന്‍റെ സാ​മ്പത്തി​ക രം​ഗ​വും ഇ​ത്ര വ​ലി​യ കു​തി​ച്ചു​ചാ​ട്ടം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ഗു​ജ​റാ​ത്ത് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ർ​ഷി​ക ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ അ​മി​ത് ഷാ ​അ​വ​കാ​ശ​പ്പെ​ട്ടു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!