
വാഷിംഗ്ടണ്‍: ഇറാനിയൻ സൈനിക കമാൻഡറെ വധിക്കാൻ അമേരിക്ക വീണ്ടും ശ്രമം നടത്തിയതായി റിപ്പോർട്ട്. ഇറാൻ ഖുദ് ഫോഴ്സ് കമാൻഡറായ അബ്ദുൾ റീസ ഷഹ്ലായിയെ വധിക്കാനാണു യുഎസ് ശ്രമിച്ചത്. എന്നാൽ ശ്രമം പരാജയപ്പെട്ടു.
ഇറാനിലെ ഏറ്റവും ശക്തനായ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ഡ്രോണ്‍ ആക്രമണത്തിൽ വധിച്ച അതേദിവസംതന്നെയാണു ഷഹ്ലായിയെയും വധിക്കാൻ യുഎസ് ശ്രമം നടത്തിയത്.
പശ്ചിമേഷ്യയിലെ ഷിയ സംഘടനകൾക്കു സാമ്പത്തിക സഹായം നൽകുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് ഷഹ്ലായിയാണ് എന്നാണു യുഎസ് ആരോപണം. സുലൈമാനിയെ വധിക്കാൻ അനുമതി നൽകിയ അതേസമയത്തു തന്നെയാണ് ഷഹ്ലായിയെ വധിക്കാനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അനുമതി നൽകിയത്. ജനുവരി മൂന്നിനാണു ട്രംപ് അനുമതി നൽകിയത് എന്നതാണു റിപ്പോർട്ട്.