ന്യൂഡൽഹി: ഇന്ത്യയിൽ ഓരോ ദിവസവും പീഡനത്തിനിരയായത് 109 കുട്ടികൾ. 2018-ലെ നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകളാണിത്. മുമ്പത്തെ വർഷത്തിൽനിന്ന് 22 ശതമാനത്തിന്റെ വർധനവാണിത്. 2017-ൽ 32,608 പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, 2018-ൽ അത് 39,827 കേസുകൾ എന്ന നിലയിലേക്ക് ഉയർന്നെന്നാണു കണക്കുകൾ വ്യക്തമാകുന്നത്.
2018-ൽ 21,605 ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തു. 21,401 പെണ്‍കുട്ടികളും 204 ആണ്‍കുട്ടികളുമാണ് ബലാത്സംഗത്തിനിരയായത്. മഹാരാഷ്ട്രയിലാണ് കൂടുതൽ ബലാത്സംഗ കേസുകൾ രജിസ്റ്റർ ചെയ്തത്: 2832 എണ്ണം. ഉത്തർപ്രദേശ് (2023), തമിഴ്നാട് (1457) സംസ്ഥാനങ്ങൾ തൊട്ടുപിന്നിൽ നിൽക്കുന്നു.