താമരശേരി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ചുള്ള സമരം പാടില്ലെന്ന് പറയുന്ന നേതാക്കള്‍ വലിയ അപരാധമാണ് സമൂഹത്തോട് ചെയ്യുന്നതെന്ന് എളമരം കരീം എംപി അഭിപ്രായപ്പെട്ടു.
അത്തരക്കാര്‍ മാറിച്ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്വൈഎസ് ജില്ലാ യുവജനറാലിയുടെ ഭാഗമായി പൗരത്വം ഔദാര്യമല്ല എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോജിച്ചുള്ള സമരങ്ങളാണ് പൗരത്വനിമയത്തിനെതിരെ നമ്മുടെ മുമ്പിലുള്ള ഏറ്റവും നല്ല മാര്‍ഗം. ആരും ഒറ്റപ്പെട്ട് സമരം നടത്തരുത്. ഒരിക്കലും മുസ്ലിം സംഘടനകള്‍ പൊതുസമൂഹത്തില്‍ നിന്ന് വേറിട്ട് ഒറ്റപ്പെട്ട സമരത്തിന് പോകരുതെന്നും അദ്ദേഹം പറഞ്ഞു.
നിയമത്തിനെതിരെ പ്രമേയം പാസാക്കിയപ്പോള്‍ നിയമസഭയ്ക്ക് അതിന് അധികാരമില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. പൗരത്വഭേദഗതി നിയമത്തെ എങ്ങിനെ നേരിടാന്‍ കഴിയുമെന്ന് നാം ആലോചിക്കണമെന്നും കരീം കൂട്ടിച്ചേർത്തു.