0 Comments

നെ​​​ടു​​​മ്പാ​​​ശേ​​​രി: രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വി​​​മാ​​​ന​​​ത്തി​​​ന്‍റെ സീ​​​റ്റി​​​നോ​​​ടു ചേ​​​ർ​​​ന്ന ലൈ​​​ഫ് ജാ​​​ക്ക​​​റ്റി​​​ൽനി​​​ന്ന് 90 ല​​​ക്ഷം രൂ​​​പ വി​​​ല വ​​​രു​​​ന്ന സ്വ​​​ർ​​​ണം ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (ഡി​​ആ​​​ർ​​ഐ ) ​വി​​​ഭാ​​​ഗം പി​​​ടി​​​ച്ചെ​​​ടു​​​ത്തു.​ വി​​​ദേ​​​ശ​​​ത്തേ​​​ക്ക് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 4.65 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി ക​​​സ്റ്റം​​​സ് വി​​​ഭാ​​​ഗ​​​വും പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.

ദു​​​ബാ​​​യി​​​ൽ​​നി​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി വ​​​ഴി ചെ​​​ന്നൈ​​​യി​​​ലേ​​​ക്ക് പോ​​​കു​​​ന്ന സ്‌​​​പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ൽനി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. 3.800 കി​​​ലോ​​​ഗ്രാം തൂ​​​ക്കം വ​​​രു​​​ന്ന 20 സ്വ​​​ർ​​​ണ ബി​​​സ്ക​​​റ്റു​​​ക​​​ളാ​​​ണ് വി​​​മാ​​​ന​​​ത്തി​​​ലെ സീ​​​റ്റി​​​നോ​​​ട് ചേ​​​ർ​​​ന്നു​​​ള്ള ലൈ​​​ഫ് ജാ​​​ക്ക​​​റ്റി​​​ന​​​ക​​​ത്ത് ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

ഈ ​​​സീ​​​റ്റി​​​ലെ യാ​​​ത്ര​​​ക്കാ​​​രാ​​​യ ര​​​ണ്ടു പേ​​​രെ സം​​​ശ​​​യ​​​ത്തെ തു​​​ട​​​ർ​​​ന്ന് ഡി​​ആ​​​ർ​​ഐ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​വ​​​രാ​​​ണോ സ്വ​​​ർ​​​ണം കൊ​​​ണ്ടു​​​വ​​​ന്ന​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​യി​​​ട്ടി​​​ല്ല. ഈ ​​​വി​​​മാ​​​നം നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ​​നി​​​ന്നു ചെ​​​ന്നൈ​​​യി​​​ൽ എ​​​ത്തു​​​മ്പോ​​​ൾ ആ​​​ഭ്യ​​​ന്ത​​​ര യാ​​​ത്ര​​​ക്കാ​​​ര​​​ൻ വ​​​ഴി സ്വ​​​ർ​​​ണം പു​​​റ​​​ത്ത് ക​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു പ​​​ദ്ധ​​​തി.

പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടി​​​ന് നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ​​നി​​​ന്ന് വി​​​ദേ​​​ശ​​​ത്തേ​​​ക്ക് പോ​​​കാ​​​നെ​​​ത്തി​​​യ അ​​​ന​​​ന്തു എ​​​ന്ന യാ​​​ത്ര​​​ക്കാ​​​ര​​​നി​​​ൽ നി​​​ന്നാ​​​ണ് 4.63 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി ക​​​സ്റ്റം​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!