കരുനാഗപ്പള്ളി : പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കല്ലേലിഭാഗം 19-ാം വാർഡിൽ കിഴക്കേയറ്റത്ത് വീട്ടിൽ കമാലുദ്ദീൻ- ഷീജ ദമ്പതികളുടെ മകൻ സമീം (18) ആണ് മരിച്ചത്. പന്മന മനയിൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയായിരുന്നു.
ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന സമീം ഞായാഴ്ച വൈകിയും ഉണർന്ന് പുറത്തു വരാതിരുന്നതിനെത്തുടർന്ന് വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോൾ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. കരുനാഗപ്പള്ളി പോലീസ് കേസെടുത്തു.