
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വമ്പൻ ജയം. ആസ്റ്റൺ വില്ലയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് സിറ്റി തകർത്തു. സെർജിയോ അഗ്യൂറോയുടെ ഹാട്രിക് മികവിലാണ് സിറ്റിയുടെ ജയം. ഇരട്ടഗോളുമായി റിയാദ് മെഹറസും ഗബ്രിയേൽ ജീസസും തിളങ്ങി.
ആദ്യ പകുതിയിൽ നാലു ഗോളുകളാണ് സിറ്റി അടിച്ചു കൂട്ടിയത്. ഇതിൽ ആദ്യ രണ്ടെണ്ണം മെഹറസാണ്(18,24) വലയിലാക്കിയത്. അഗ്യൂറോയും(28) ജീസസും(45) ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടെ നേടിയാണ് അഗ്യൂറോ(57,81) ഹാട്രിക് നേട്ടം പൂർത്തിയാക്കിയത്.
ഇതോടെ ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന വിദേശ കളിക്കാരൻ എന്ന റിക്കാർഡും അഗ്യൂറോ പേരിലാക്കി.