ന്യൂഡൽഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കെ കഴിഞ്ഞ നവംബറിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച പൊതുവായ നിയമപ്രശ്നങ്ങൾ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ച മുതൽ പരിഗണിക്കും.
ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ നേതൃത്വം നൽകുന്ന ഒമ്പതംഗ വിശാല ബെഞ്ചാണു വാദം കേൾക്കുക.
രാവിലെ 10.30നാണ് സുപ്രധാനമായ കേസിൽ സുപ്രീംകോടതി വാദം കേട്ടു തുടങ്ങുന്നത്. എഴു വിഷയങ്ങളാണു പരിശോധനനയ്ക്കായി ഭരണഘടനാ ബെഞ്ച് വിട്ടത്.
വാദം എത്രംദിവസം നീണ്ടുനിൽക്കുമെന്നോ തുടർച്ചയായി വാദം കേൾക്കുമോയെന്നോ വ്യക്തമല്ല.