പത്തനംതിട്ട: കേരളാ കോണ്ഗ്രസ് -എം ജോസ് വിഭാഗം സംസ്ഥാന ക്യാമ്പ് 14, 15 തീയതികളിൽ ചരൽക്കുന്നിൽ നടക്കും. നാളെ 11ന് പതാക ഉയർത്തലിനെ തുടർന്നു ജോസ് കെ. മാണി എംപി ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ആനുകാലിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ക്യാമ്പ് വിശദമായ സംഘടനാ പരിപാടികൾക്ക് രൂപം നൽകുമെന്നു പാർട്ടി ഉന്നതാധികാര സമിതി അംഗം ജോസഫ് എം.പുതുശേരി അറിയിച്ചു. പാർട്ടിയുടെ 14 ജില്ലകളിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളാണു ക്യാമ്പിൽ പങ്കെടുക്കുന്നത്.