ബാഴ്സലോണ: പരിശീലകന് എർണസ്റ്റോ വാൽവെർദെയെ ബാഴ്സലോണ ക്ലബ്ബ് പുറത്താക്കി. സ്പാനിഷ് സൂപ്പര്‍ കപ്പ് സെമിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനോടേറ്റ പരാജയത്തോടെയാണ് ക്ലബ് അധികൃതര്‍ നടപടി സ്വീകരിച്ചത്.
റിയൽ ബെറ്റിസ് മുന്‍ പരിശീലകന് ക്വിക് സെറ്റിയൻ ആയിരിക്കും പുതിയ കോച്ച് എന്നാണു സൂചന. സ്പെയിൻ മുൻ ദേശീയ ടീം താരം കൂടിയാണ് സെറ്റിയൻ.
അവസാന രണ്ട് സീസണുകളിലായി ബാഴ്സലോണയുടെ പരിശീലകനാണ് വാൽവെർദെ.