കോൽക്കത്ത: പൊതു മുതൽ നശിപ്പിക്കുന്നവരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പട്ടിയെപ്പോലെ വെടിവച്ചെന്ന പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷിന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി മമത ബാനർജി രംഗത്ത്.
ബംഗാള്‍ ഉത്തര്‍പ്രദേശല്ല എന്നാണ് മമതയുടെ പ്രതികരണം. ഇത് അപമാനകരമാണ്. എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നത്. നിങ്ങളുടെ പേര് പറയുന്നതേ മോശമാണ്. നിങ്ങള്‍ വെടിവയ്പിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉത്തര്‍പ്രദേശല്ല. ഇവിടെ വെടിവയ്പ് നടക്കില്ല. നാളെ ഇവിടെയെന്തെങ്കിലും നടന്നാല്‍ താങ്കളും ഒരേ പോലെ ഉത്തരവാദിയാണെന്ന് ഓര്‍മ്മ വേണമെന്നും മമത പറഞ്ഞു.
പ്രതിഷേധിക്കുന്ന മനുഷ്യരെ വെടിവച്ചു കൊല്ലുകയാണോ വേണ്ടതെന്നും മമത ചോദിച്ചു.