
ഹൈദരാബാദ്: തെലങ്കാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് മൂന്നു ജില്ലകളിൽ ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി. അദിലാബാദ്, അസിഫാബാദ്, മഞ്ചേരിയൽ ജില്ലകളിലാണ് നിരോധനം.
രണ്ട് വിഭാഗങ്ങൾ തമ്മിൽ ഭൈൻസ ടൗണിലാണ് വർഗീയ സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ജില്ലാ പോലീസ് മേധാവി ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റിരുന്നു.