ലാഹോർ: രാജ്യദ്രോഹക്കേസില്‍ പാക്കിസ്ഥാൻ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷാറഫിന് പ്രത്യേക കോടതി വിധിച്ച വധശിക്ഷ ലാഹോര്‍ ഹൈക്കോടതി റദ്ദാക്കി. മുഷാറഫിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് നിയമപരമായല്ലെന്നും കോടതി നിരീക്ഷിച്ചു.
2007-ൽ ഭരണഘടന റദ്ദാക്കിയ കേസിൽ രാജ്യദ്രോഹക്കുറ്റത്തിന് ഡിസംബർ 17-നാണ് ഇസ്ലാമാബാദിലെ പ്രത്യേക കോടതി മുഷാറഫിന് വധശിക്ഷ വിധിച്ചത്.