ഇൻഡോർ: ആസാദി മുദ്രാവാക്യം രാജ്യത്തിന്റെ പ്രതിച്ഛായ നഷ്ടമാക്കുമെന്ന് യോഗ ഗുരു ബാബാ രാംദേവ്. സർവകലാശാലകളിൽ ആസാദി മുദ്രാവാക്യം ഉയർത്തുന്നത് സമയവും വിദ്യാഭ്യാസവും നഷ്ടപ്പെടുന്നതിലേക്ക് നയിക്കും. ഇത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലകളിൽ ആക്രമങ്ങൾ നടക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള അരാജകത്വം പ്രചരിപ്പിക്കുന്നവർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നും ബാബാ രാംദേവ് ആവശ്യപ്പെട്ടു.