ദുബായ്: ചൊവ്വാഴ്ച മുതല്‍ യുഎഇയിലെ എല്ലാ എമിറേറ്റുകളിലും മഴ ശക്തമാകും. ഇടിയോട് കൂടിയ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴ പെയ്യിക്കാനായി ക്ലൗഡ് സീഡിങ് നടത്തുന്നുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചെങ്കിലും ഇതിന്റെ മാത്രം ഫലമായല്ല മഴ പെയ്യുന്നതെന്ന് കാലാവസ്ഥാ വ്യതിയാന വകുപ്പ് മന്ത്രി ഥാനി അഹമ്മദ് സയൂദി പറഞ്ഞു. കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗമായാണ് മഴ ശക്തമാകുന്നത്.