ദുബായ്: ദുബായില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെ തുടര്‍ന്ന് നാല് വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. ദില്ലി-ദുബായ്-ദില്ലി, മുംബൈ-ദുബായ്-മുംബൈ, ഹൈദരാബാദ്-ദുബായ്-ഹൈദരാബാദ്, ചെന്നൈ-ദുബായ്-ചെന്നൈ എന്നീ വിമാനങ്ങളുടെ സര്‍വീസുകളാണ് റദ്ദാക്കിയത്.