റിയാദ്: സംസം വെള്ളം കുപ്പികളിൽ കിട്ടാൻ ഇനി മുതൽ ഓൺലൈനിൽ പണമടയ്ക്കണം. നേരിട്ട് പണം കൊടുത്തു വാങ്ങുന്ന സംവിധാനം ഇനി വിദേശത്ത് നിന്നെത്തുന്ന തീർത്ഥാടകർക്ക് മാത്രം.
സൗദി നാഷനൽ വാട്ടർ കമ്പനിയുടെ കീഴിൽ മക്ക കേന്ദ്രമാക്കി സംസം കുപ്പിയിലാക്കി നൽകുന്നതിനാണ് ഡിജിറ്റൽ പേയ്മെൻറ് നിർബന്ധമാക്കിയത്.
രാജ്യത്തെ പണമിടപാടുകളെല്ലാം പരമാവധി ഡിജിറ്റലാക്കുക എന്ന നയത്തിന്റെ ഭാഗമായാണ് സംസം വിതരണത്തിലും പുതിയ സംവിധാനം ഏർപ്പെടുത്തിയത്.