കൊച്ചി: സീ കേരള ചാനലിൽ ഡാൻസ് റിയാലിറ്റി ഷോയായ ഡാൻസ് കേരള ഡാൻസ് സീസണ് രണ്ടാം ഭാഗം ഉടൻ എത്തുന്നു. ഈ സീസണ് കുട്ടികൾക്കായി മാത്രമുള്ളതാണ്.
5-15 വയസിനിടയിലുള്ള ചെറിയ നൃത്ത പ്രതിഭകളെ ഓഡിഷൻ ടെസ്റ്റുകൾ നടത്താൻ ഷോ അനുവദിക്കും. പങ്കെടുക്കുന്നവർക്കു സോളോ, ജോടി അല്ലെങ്കിൽ ഗ്രൂപ്പായി മത്സരങ്ങളിൽ പങ്കെടുക്കാം.
18, 19, 25, 26 തീയതികളിൽ യഥാക്രമം കോഴിക്കോട് , തൃശൂർ, കോട്ടയം, കൊച്ചി എന്നിവിടങ്ങളിലും ഡികെഡി ഓഡിഷൻ നടക്കും.
കോഴിക്കോട് ചേവരമ്പലം സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ , തൃശൂർ കുറുപ്പം റോഡ് ഹോട്ടൽ പൂരം ഇന്റർനാഷണൽ, കോട്ടയം ഹോട്ടൽ ഇന്ദ്രപ്രസ്ഥ എന്നിവിടങ്ങളാണ് ഓഡിഷൻ വേദികൾ.