കോട്ടയം: അമേരിക്കയിലെ ഫ്ലോറിഡ ബോർഡ് ഓഫ് പ്രഫഷണൽ എൻജിനിയേഴ്സിന്റെ ചെയർമാനായി മലയാളി നിയമിതനായി. തൃശൂർ അയ്യന്തോൾ സ്വദേശിയായ ബാബു വർഗീസാണ് ഈ പദവിയിൽ നിയമിതനായത്.
ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ഫ്ളോറിഡ സംസ്ഥാന എൻജിനിയറിംഗ് ബോർഡ് ചെയർമാൻ പദവിയിൽ നിയമിതനാകുന്നത്. ബോർഡിന്റെ വൈസ് ചെയർമാൻ എന്ന നിലയിൽ പ്രവർത്തിച്ചു വരുമ്പോഴാണ് പുതിയ നിയമനം.
ഒരു വർഷമാണ് കാലാവധി. സംസ്ഥാനത്തെ എൻജിനിയറിംഗ് നിർമാണ പ്രവർത്തനം കാര്യക്ഷമമാക്കുകയാണു ബോർഡിന്റെ ലക്ഷ്യം.