കൊല്ലം: സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കൊല്ലം കടവൂർ എൽപിഎസിൽ യുപി-ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾക്കായി സ്റ്റെല്ലാമ്മ ഏലിയാസ് മെമ്മോറിയൽ മെഗാ ക്വിസ് മത്സരം 18ന് നടക്കും.
ഒന്നുമുതൽ മൂന്നുവരെ സ്ഥാനം നേടുന്നവർക്ക് യഥാക്രമം 3000,2000, 1000 രൂപ എന്നിങ്ങനെയും മെഡലും നൽകും. പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും കൊല്ലം ബിഷപ് ഡോ.പോൾ ആന്റണി മുല്ലശേരി സർട്ടിഫിക്കറ്റുകൾ നൽകും.
ഒരു സ്കൂളിൽ നിന്ന് രണ്ട് വിദ്യാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 9961633020, 9447065772 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.