0 Comments

 

കളിയക്കാവിളയിൽ എഎസ്ഐ വിൽസൻ വധക്കേസിൽ പ്രതികള്‍ അറസ്റ്റിൽ. അബ്ദുല്‍ ഷമീറും തൗഫീഖും ആണ് ഉഡുപ്പിയില്‍ റയില്‍വേസ്റ്റേഷനില്‍ നിന്ന് പിടിയിലായത്. പ്രതികള്‍ ആക്രമണത്തിന് മുന്‍പുള്ള ഏഴ് മണിക്കൂര്‍ ചെലവഴിച്ചത് നെയ്യാറ്റിന്‍കരയിലാണെന്നു തെളിഞ്ഞിട്ടുണ്ട്‍. ഈ മണിക്കൂറില്‍ ഇവര്‍ എന്ത് ചെയ്തൂവെന്ന് വ്യക്തതയില്ലാത്തതിനാല്‍ നിര്‍ണായകമായ ഈ സമയത്തെ മുഴുവന്‍ ഫോണ്‍ വിളികളും പരിശോധിക്കും. തീവ്രസംഘടനയുടെ ആസൂത്രിത ആക്രമണമാണ് വെടിവയ്പ്പെന്നും പൊലീസ് സ്ഥിരീകരിച്ചു. പ്രതികള്‍ ആക്രമണത്തിന് പുറപ്പെടുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു.

നെയ്യാറ്റിന്‍കര ബസ് സ്റ്റാന്റിന് സമീപത്ത് നിന്നാണ് പ്രതികൾ ഓട്ടോയില്‍ കയറുന്നത്. അപ്പോള്‍ സമയം രാത്രി 8.51. ഇതേദിവസം ഉച്ചയ്ക്ക് 2.10ന് നെയ്യാറ്റിന്‍കരയിലെ മറ്റൊരിടത്ത് നില്‍ക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പിന്നീടുള്ളത് രാത്രി 8.40ന് റോഡിലൂടെ നടക്കുന്നതാണ്. 2.10നും രാത്രി 8.40നും ഇടയില്‍ ഇവര്‍ എവിടെയായിരുന്നു, ആരെയൊക്കെ കണ്ടു എന്നതിന് തെളിവൊന്നുമില്ല. നിര്‍ണായക ഗൂഡാലോചനകള്‍ ഇതിനിടയില്‍ നടന്നിട്ടുണ്ടാകാമെന്നാണ് വിലയിരുത്തല്‍. അത് കണ്ടെത്താന്‍ ഈ മണിക്കൂറില്‍ പാറശാല, നെയ്യാറ്റിന്‍കര ഭാഗത്തെ ടവറുകളിലൂടെയുള്ള മുഴുവന്‍ ഫോണ്‍വിളികളും പരിശോധിക്കുകയാണ് അന്വേഷണസംഘം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!