കോഴിക്കോട്: കുറ്റ്യാടിയിൽ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രകടനത്തിനിടെ പ്രകോപനം നിറഞ്ഞ മുദ്രാവാക്യം വിളിച്ച പ്രവർത്തകർക്കെതിരെ കേസ്. മതസ്പർദ്ധ വളർത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കുറ്റ്യാടി പോലീസ് കേസെടുത്തിരിക്കുന്നത്.
‘ഓര്‍മയില്ലേ ഗുജറാത്ത്’ എന്നു തുടങ്ങി വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് ജാഥയിലുടനീളം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു പ്രകടനം.