കൊച്ചി: ബധിരരും മൂകരുമായ യുവാക്കൾക്കു വിവാഹ ഒരുക്ക കോഴ്സ് ഫെബ്രുവരി 15,16 തീയതികളിൽ കോഴിക്കോട് നവജ്യോതിസ് പാസ്റ്ററൽ സെന്ററിൽ (കരുണ ഡഫ് എച്ച്എസ് സ്കൂൾ) നടക്കും. കെസിബിസി ഫാമിലി കമ്മീഷന്റെ നേതൃത്വത്തിലുള്ള കോഴ്സിൽ കത്തോലിക്കരും അകത്തോലിക്കരുമായവർക്കു പങ്കെടുക്കാം.
സൈൻ ലാഗ്വേജിൽ പ്രഗല്ഭർ ക്ലാസുകൾ നയിക്കും. കോഴ്സിന്റെ അവസാനത്തിൽ വിവാഹ ആലോചനാ സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. തങ്ങൾക്ക് അനുയോജ്യരായ പങ്കാളികളെ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഈ സംഗമത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ.പോൾ മാടശേരി അറിയിച്ചു.
ബധിര മൂക യുവതീയുവാക്കൻമാർക്കുവേണ്ടിയുള്ള മാട്രിമോണിയൽ സർവീസും (കെസിബിസി മാട്രിമണി ഫോർ ദ ഡഫ്) ലഭ്യമാണ്. ഫോണ്: 9995028229, 9497605833, 9895151472, 9495812190.