ശാന്തിപുർ: പശ്ചിമബംഗാളിലെ പ്രാദേശിക തൃണമൂൽ കോൺഗ്രസ് നേതാവ് ശന്തനു മഹാതോയെ അക്രമിസംഘം കൊലപ്പെടുത്തി. നാദിയ ജില്ലയിലെ ശാന്തിപുർ മേഖലയിലായിരുന്നു സംഭവം.
അക്രമികൾ കൊലപാതകത്തിനുശേഷം ആകാശത്തേക്കു വെടിവയ്ക്കുകയും ബോംബ് എറിയുകയും ചെയ്തു. മഹാതോയുടെ കൊലപാതകത്തിനു കാരണം തൃണമൂൽ കോൺഗ്രസിലെ തമ്മിലടിയാണെന്ന് ബന്ധുക്കൾ ആരോപിച്ചു.