നിവിൻ ദാമോദരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മോബിനിയ. ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത സംവിധയകനായ കണ്ണൻ താമരക്കുളം നായകനായി എത്തുന്നു എന്നതാണ്. ചിത്രത്തിൽ നാല് വ്യത്യസ്ത വേഷങ്ങളിൽ ആണ് കണ്ണൻ താമരക്കുളം അഭിനയിക്കുന്നത്.
നിർമാതാവും നടനുമായ മുഹമ്മദ് ഫൈസൽ, തിരക്കഥാകൃത്ത് എസ്.കെ വില്വൻ,അനീഷ്കട്ടപ്പന,അഭയ്,പി.എസ് മധു ആനന്ദ്, സുരേഷ് ബാബു, പ്രണവ് ആദിത്യ,രാമകൃഷ്ണൻ തിരുവില്വാമല, മാസ്റ്റർ അമ്പാടി, മാസ്റ്റർ അദ്വെെത് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ശിവപ്രസാദ് ഒറ്റപ്പാലം ആണ് ചിത്രത്തിൻറെ കഥയും, തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സനാനന്ദ് ജോർജ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. കൊല്ലൂർ മൂകാബിക, ഒറ്റപ്പാലം, തിരുവില്വാമല, കുത്താമ്പുള്ളി, പാമ്പാടി എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.