കണ്ണൂര്‍: പൗരത്വനിയമ ഭേദഗതിക്കെതിരേ 17ന് നടത്തുന്ന രാഷ്ട്രരക്ഷാ മാര്‍ച്ച് സമൂഹം ഏറ്റെടുക്കണമെന്ന് കെ.സുധാകരന് എംപി. യുഡിഎഫ് നേതൃയോഗം മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും മതമേലധ്യക്ഷന്മാര്, സാമൂഹ്യ പ്രതിബദ്ധതയുള്ളവര്‍, സാംസ്കാരികനായകര്‍ തുടങ്ങിയവര്‍ക്കെല്ലാം താന്‍ നയിക്കുന്ന ജാഥയില്‍ അണിചേരാമെന്നും സുധാകരൻ പറഞ്ഞു.
17ന് ഉച്ചയ്ക്ക് 3.30 മുതലാണ് മാര്‍ച്ച്.