ടെഹ്റാൻ: ഇറാനിൽ മിസൈൽ പ്രയോഗിച്ച് യുക്രെയ്ൻ വിമാനം വീഴ്ത്തി 176 പേരുടെ മരണത്തിനിടയാക്കിയ സംഭവം കാമറയിൽ പകർത്തിയ ആൾ അറസ്റ്റിൽ. ഇറാൻ റെവലൂഷനറി ഗാർഡ്സ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്തേക്കുമെന്നാണ് അറിയുന്നത്. വിമാനം തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ആളാണ് അറസ്റ്റിലായിരിക്കുന്നത്.
ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇറാനിയൻ മാധ്യമപ്രവർത്തകൻ ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ തനിക്ക് വീഡിയോ കൈമാറിയ ആൾ സുരക്ഷിതനാണെന്നും തെറ്റായ വ്യക്തിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നും ഇയാൾ പറയുന്നു.