0 Comments

ബം​ഗ​ളു​രു: മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ ‘പാ​ക്കി​സ്ഥാ​നി​ക​ളാ​ക്കി’ ബം​ഗ​ളു​രുവിലെ പോ​ലീ​സ്. ബം​ഗ​ളൂ​രു​വി​ൽ സോഫ്റ്റ്‌വെ​യ​ർ വി​ദ്യാ​ർ​ഥി​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യും സ​ഹോ​ദ​ര​നും മ​റ്റൊ​രു സു​ഹൃ​ത്തി​നു​മാ​ണു ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്ന​ര​യോ​ടെ ബം​ഗ​ളു​രു എ​സ്ജി പാ​ള​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണു സം​ഭ​വം.

താ​മ​സി​ക്കു​ന്ന അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ​നി​ന്നു രാ​ത്രി ഒ​രു​മ​ണി​ക്കു ചാ​യ കു​ടി​ക്കാ​നാ​യി പു​റ​ത്തി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണു പോ​ലീ​സ് പി​ടി​കൂ​ടി സ്റ്റേ​ഷ​നി​ൽ കൊ​ണ്ടു​പോ​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വം വി​ഡി​യോ സ​ഹി​തം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണു സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

മു​സ്ലിം വി​ദ്യാ​ർ​ഥി​ക​ളോ​ടു ​നി​ങ്ങ​ൾ ‘പാ​കി​സ്ഥാ​നി​യാ​ണോ’ എ​ന്നാ​യി​രു​ന്നു പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന്‍റെ ചോ​ദ്യ​മെ​ന്നും ര​ണ്ടു മ​ണി​ക്കൂ​റോ​ളം ത​ങ്ങ​ളെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വ​ച്ച് ലാ​ത്തി​കൊ​ണ്ടു മ​ർ​ദി​ച്ചെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ, സൗ​ത്ത് ഈ​സ്റ്റ് ഡി​വി​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള വൈ​റ്റ്ഫീ​ൽ​ഡ് ഡി​സി​പി എം ​എ​ൻ അ​നു​ചേ​ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!