കട്ടപ്പന: കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിൽ 19-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ തിമിര രോഗികൾക്കായി ഫേക്കോ (മെഷീന്റെ സഹായത്തോടെ മുറിവോ, വേദനയോ ഇല്ലാതെ കണ്ണിനുളളിൽ ഫോൾഡബിൾ ലൻസ് വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ) ശസ്ത്രക്രിയാ ക്യാമ്പ് നടത്തും.
ക്യാമ്പിൽനിന്നും തെരഞ്ഞെടുക്കുന്ന രോഗികളെ കട്ടപ്പന സെന്റ് ജോണ്‍സ് ഹോസ്പിറ്റലിൽ കുറഞ്ഞനിരക്കിൽ ഫേക്കോ ശസ്ത്രക്രിയയ്ക്കു വിധേയമാക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം. ഫോണ്‍: 04868 257000, 9744009922.