പനാജി: ജവഹർലാൽ നെഹ്റുവിനെ കുറ്റപ്പെടുത്തി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രംഗത്ത്. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നു മോചിപ്പിക്കാൻ വൈകിയതിനു കാരണക്കാരൻ ജവഹർലാൽ നെഹ്റുവാണെന്ന് സാവന്ത് പറഞ്ഞു.
1947ൽ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ, സ്വാതന്ത്ര്യം ആസ്വദിക്കാൻ ഗോവക്കാർ 1961 വരെ കാത്തിരിക്കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് ഈ കാലതാമസത്തിന് ഉത്തരവാദി. അദ്ദേഹമാണ് ഗോവയുടെ മോചനം 14 വർഷം വൈകിപ്പിച്ചതെന്നും സാവന്ത് കുറ്റപ്പെടുത്തി.