0 Comments

റിയാദ്​: തലസ്ഥാന നഗരിക്ക് മാസങ്ങളോളം​ ഉത്സവരാവുകൾ സമ്മാനിച്ച റിയാദ്​ സീസൺ സമാപിക്കാൻ ഒരു​ ദിവസം കൂടി. ഇന്ന് റിയാദ്​ കിങ്​ ഫഹദ്​ സ്​റ്റേഡിയത്തിലാണ്​ വർണാഭമായ ഗ്രാൻഡ്​ ഫിനാലെ. സമാപന പരിപാടികളിലെ ശ്രദ്ധേയം​ ‘ലൈല, ദ ലാൻഡ്​ ഓഫ്​ ഇമാജിനേഷൻ’ എന്ന ലൈവ്​ ഷോയാണ്​.

പ്രകാശവും ശബ്​ദവും കൊണ്ട്​ മാസ്​മരിക അന്തരീക്ഷമൊരുക്കി നാടകീയ കഥപറച്ചിലിലൂടെ ഈ തത്സമയ ദൃശ്യവിസ്​മയം അവതരിപ്പിക്കുന്നത് ബാലിച്ച് വേൾഡ്​ വൈഡ്​ ഷോസാണ്​​.​ ലൈല എന്ന പത്തുവയസുകാരി സൗദി പെൺകുട്ടി പ്രധാന കഥാപാത്രമായി വരുന്ന ഷോയാണിത്​.

രാജ്യത്തിന്റെ സമഗ്ര പരിവർത്തനം ‘വിഷൻ 2030’ പദ്ധതിയിലൂടെ യാഥാർഥ്യമാകു​മ്പോൾ അതിനോടൊപ്പം സഞ്ചരിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു പുതുതലമുറയെ അവൾ പ്രതീകവത്​കരിക്കുന്നു.

പ്രധാന കഥാപാത്രം മുതൽ സംവിധാനം വരെ ​അരങ്ങിലും അണിയറയിലും സ്​ത്രീകൾ മാത്രം അണിനിരക്കുന്നു എന്നതാണ്​ ഊ ഷോയുടെ ഏറ്റവും വലിയ പ്രത്യേകത.

 

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!